CHANGARAMKULAM
തെരുവ് നായകളുടെ ശല്യം കുറക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

ചങ്ങരംകുളം:ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ തെരുവ് നായകളുടെ ശല്ല്യം കുറക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.രാവും പകലുമില്ലാതെ ജനവാസകേന്ദ്രങ്ങളിൽ കൂട്ടത്തോടെ എത്തുന്ന തെരുവ് നായകളാണ് പ്രദേശത്ത് ഭീതി വിതക്കുന്നത്.
കോവിഡ് കാലയളവിൽ ടൗണിലേക്കും മറ്റു ജനവാസ കേന്ദ്രങ്ങളിലേക്കും ചേക്കേറിയ തെരുവ് നായകൾ വന്ധീകര പ്രവർത്തികൾ കൂടി നടക്കാതെ വന്നതോടെ ക്രമാധീതമായി വർദ്ധിച്ചിട്ടുണ്ട്.സ്കൂളിലേക്ക് നടന്ന് പോകുന്ന നൂറ് കണക്കിന് കുട്ടികൾ അടക്കമുള്ളവർ ഭീതിയോടെയാണ്
പുറത്തിറങ്ങുന്നത്.പല തെരുവ് നായകളിലും കണ്ട് വരുന്ന രോഗങ്ങളും പൊതുജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്.
