KERALA
ക്രിസ്മസ്-പുതുവത്സര ബമ്ബര്‍ നറുക്കെടുപ്പ്ഫലം പുറത്ത്: ഒന്നാം സമ്മാനം 20 കോടി രൂപ ഈ ടിക്കറ്റിന്.
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബമ്ബർ നറുക്കെടുപ്പ്ഫലം പുറത്ത്. ഒന്നാംസമ്മാനം XD 387132 എന്ന നമ്ബറിനാണ്.20 കോടി രൂപയാണ് സമ്മാനത്തുക. തിരുവനന്തപുരം ഗോർഖി ഭവനില്‍ ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ആദ്യ നറുക്കെടുത്തത്.
രണ്ടാംസമ്മാനം 20 പേർക്കാണ്. ഓരോരുത്തർക്കും ഒരുകോടി രൂപവീതം ലഭിക്കും. റെക്കോഡ് വില്‍പ്പനയാണ് ഇത്തവണ നടന്നത്. ഏകദേശം 45 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു.