പ്രതിഷേധ പ്രകടനം നടത്തി
![](https://edappalnews.com/wp-content/uploads/2025/02/IMG-20250203-WA00581.jpg)
പന്നിത്തടം: “കേരളമെന്താ ഇന്ത്യയിലല്ലേ?”
എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര ബജറ്റിലെ കേരള വിരുദ്ധവും ജനവിരുദ്ധവുമായ നിലപാടുകളിൽ പ്രതിഷേധിച്ച് സി.പി.ഐ എം പന്നിത്തടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിത്തടം സെൻ്ററിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
സി.പി.ഐ.എം പന്നിത്തടം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫ്രാൻസിസ് കൊള്ളന്നൂർ അധ്യക്ഷത വഹിച്ച പൊതുയോഗം സി.പി.ഐ.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം അഡ്വ കെ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു.
പാവപ്പെട്ടവരേയും സാധാരണക്കാരെയും അപമാനിച്ച ബജറ്റാണ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം അഡ്വ കെ.എം നൗഷാദ് പറഞ്ഞു. കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നും സമ്പന്നരുടെ സമ്പത്ത് വർദ്ധിക്കുകയാണ് ലക്ഷ്യമെന്നും ബജറ്റിൽ കേരളം എന്ന പദം പോലുമില്ലെന്നും വിവിധ പദ്ധതികൾ കേന്ദ്രത്തിന് മുമ്പാകെ കേരളം സമർപ്പിച്ചിട്ടും ഇവയൊന്നും പരിഗണിക്കാതെയും വയനാട് ദുരന്തത്തിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുന്നതിന് യാതൊരു പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്താതെയും പാവപ്പെട്ട ജനങ്ങളെ തിരസ്കരിച്ച് ബഡ്ജറ്റ് കേരള ജനതയെ അപഹേളിക്കുന്നതാണെന്നും അഡ്വ കെ.എം നൗഷാദ് പറഞ്ഞു. സി.പി.ഐ.എം പന്നിത്തടം ലോക്കൽ കമ്മിറ്റി അംഗം വി. ശങ്കരനാരായണൻ സ്വാഗതവും സി.പി.ഐ.എം പന്നിത്തടം ലോക്കൽ കമ്മിറ്റി അംഗം കെ.കെ മണി നന്ദിയും പറഞ്ഞു. സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.കെ ശശിധരൻ, മീന സാജൻ, സുഗിജ സുമേഷ്, ഷീജ മണി, എ.എസ് സുബിൻ, കെ.വി ഗിൽസൺ, ടി.പി ലോറൻസ്, സി.എം അഷറഫ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
![](http://edappalnews.com/wp-content/uploads/2025/01/logo.png)