KERALA
കേരള നാട്ടാന പരിപാലന ചട്ടം: ബോധവത്ക്കരണ ക്ലാസ്സ് നടത്തുന്നു
കേരള നാട്ടാന പരിപാലന ചട്ടം 2012 പ്രകാരമുള്ള ജില്ലാതല കമ്മിറ്റിയിൽ രജിസ്ട്രേഷനുള്ള ആരാധനാലയങ്ങളിലെയും, ആഘോഷ കമ്മിറ്റികളിലെയും ഭാരവാഹികൾക്ക് ആന എഴുന്നള്ളിപ്പ് സുഗമമായി നടത്തുന്നതിനും ആന ഇടഞ്ഞും മറ്റുമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനും നാട്ടാന പരിപാലന ചട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 19 ബുധനാഴ്ച രാവിലെ 9.30ന് മലപ്പുറം സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ വെച്ചാണ് ക്ലാസ്സ് നൽകുക .
ഓരോ കമ്മിറ്റിയിൽ നിന്നും ഒരാൾക്കു മാത്രം പങ്കെടുക്കാവുന്നതാണ്.