CHANGARAMKULAMEDUCATION
അസ്സബാഹ് ടോപ്പേഴ്സ് അവാർഡ് ഡേ സംഘടിപ്പിച്ചു
ചങ്ങരംകുളം: സംസ്ഥാനത്തു ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ വർഷം മുതൽ നടപ്പാക്കിവരുന്ന ഫോർ ഇയർ യൂ ജി പ്രോഗ്രാമിന്റെ ആദ്യ സെo പരീക്ഷയിൽ
A ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ടോപ്പേഴ്സ് ഡേ സംഘടിപ്പിച്ചു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എം എൻ മുഹമ്മദ് കോയ ഉദ്ഘടനം ചെയ്തു. കോളേജ് പ്രസിഡന്റ്
പി പി എം അഷ്റഫ് അധ്യക്ഷം വഹിച്ചു.
സെക്രട്ടറി വി മുഹമ്മദ് ഉണ്ണി ഹാജി വിജയികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം നടത്തി. Dr. എം കെ ബൈജു, കുഞ്ഞുമോഹമ്മദ് പന്താവൂർ,ഫോർ ഇയർ യൂ ജി കോർഡിനേറ്റർ സുഷമ,എൻ ഹമീദ്, ടി മാമുട്ടി എന്നിവർ പ്രസംഗിച്ചു.