KERALA
മോട്ടോർ വാഹന വകുപ്പ് അറിയിപ്പ്.
![](https://edappalnews.com/wp-content/uploads/2025/02/IMG_20250202_152732.jpg)
മാര്‍ച്ച് ഒന്നിനകം ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം
മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
സേവനങ്ങൾ വേഗത്തിൽ ലഭ്യമാകും; ആധാർ വിവര സ്ഥിരീകരണം ഇനി സ്വകാര്യ സ്ഥാപനങ്ങൾ വഴി സ്വന്തമായോ അല്ലെങ്കില്‍ ഇ-സേവ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍ടിഒ, ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍ടിഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)