ആധാർ പുതുക്കാൻ മെസേജ് വരും, തൊട്ടേക്കല്ലേ..
കൊച്ചി: ആധാർ പുതുക്കാൻ അജ്ഞാത നമ്പറിൽനിന്ന് ബാങ്കിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം അയച്ച് പണം കവരുന്ന തട്ടിപ്പ് സംഘങ്ങൾ സജീവം. തട്ടിപ്പുകാരുടെ കെണിയിൽപ്പെട്ട് പലർക്കും പണം നഷ്ടമായതോടെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്. വാട്‌സ്ആപ്പും മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകളും ലക്ഷ്യംവച്ചാണ് തട്ടിപ്പുകാരുടെ പ്രവർത്തനം. ഇത്തരം മെസേജുകളിലുള്ള ഫയലിൽ ക്ലിക്ക് ചെയ്‌താൽ നിമിഷ ങ്ങൾക്കകം ബാങ്ക് അക്കൗണ്ടുകൾ കാലിയാകും.
വിവരങ്ങൾ ഡാർക്ക് വെബ്ബിൽ നിന്ന്
ഡാർക്ക് വെബ്ബിൽ നിന്ന് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങ ൾ കൈക്കലാക്കിയാണ് അക്കൗണ്ട് ഉടമകളുടെ വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് ആധാർ പുതുക്കാനായി ആൻഡ്രോയിഡ് ആപ്ലി ക്കേഷൻ പാക്കേജ് (എപികെ ഫയൽ) അയയ്ക്കുക. പ്രത്യേകം പ്രോഗ്രാം ചെയ്തുവച്ചിരിക്കുന്ന എപികെ ഫയലിൻ്റെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ പിന്നെ മൊബൈൽ തട്ടിപ്പുകാരുടെ നിയന്ത്ര ണത്തിലാകും. മൊബൈൽ ബാങ്ക് ആപ്പിലൂടെ പണം തട്ടിപ്പുകാർ തങ്ങളുടെ പല അക്കൗണ്ടിലേക്ക് നിമിഷങ്ങൾക്കുള്ളിൽ മാറ്റുകയും ചെയ്യും.
വിളിക്കാം 1930ൽ
സൈബർ തട്ടിപ്പിനിരയായാൽ സമയം കളയാതെ 1930 എന്ന സൈബർക്രൈം ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചറിയിക്കുക യോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യുകയോ ചെയ്യണം.