HEALTHVATTAMKULAM
ടി.ഡി വാക്സിനേഷൻ ക്വാ മ്പയിൻ തുടങ്ങി.
വട്ടംകുളം ഗ്രാമപഞ്ചായത്തിലെ സ്കൂൾ വിദ്യാത്ഥികൾക്കുള്ള ടി.ഡി. വാക്സിനേഷൻ ക്വാമ്പയിൻ എടപ്പാൾ ഗവ: ഹൈസ്കൂളിൽ തുടങ്ങി. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ സി.വി.സുനീർ ഉദ്ഘാടനം ചെയ്തു.പി.രഘുനാഥൻ അധ്യക്ഷത വഹിച്ചു. പി. ശ്രീകാന്ത് ,ഹെൽത്ത് ഇൻസ്പെക്ടർ സി.സജീവ് കുമാർ, സി.സരള, കെ.എ. കവിത, സി.ബീന, എസ്.വിസ്മയ, എം.പി.രേഖ, രേഷ്മ പ്രവീൺ, എം.സബിത, എസ്.ഫെബ, കെ.ജി.നിനു, എസ്.അർച്ചന, സതീഷ് അയ്യാപ്പിൽ എന്നിവർ നേതൃത്വം നൽകി. ക്യാമ്പയിൻ്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേയും വിദ്യാർത്ഥികൾക്ക് ടി.ഡി.കുത്തിവെയ്പ്പ് നൽകും.