KERALA
രക്തസാക്ഷി ദിനാചരണം
രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി കളക്ടറേറ്റിലെ ഗാന്ധി പ്രതിമയിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ് പുഷ്പാർച്ചന നടത്തി. കളക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങിൽ മലപ്പുറം എ.ഇ.ഒ ജോസ്മി പി അധ്യക്ഷയായി. ഗാന്ധിദർശൻ സമിതി ജനറൽ കൺവീനർ പി കെ നാരായണൻ, സി എൻ റസാഖ്, എം മുകുന്ദൻ, വി എൻ ഹരിദാസ്, പി അസമബി, പി അയ്യപ്പൻ, രാം മോഹൻ, അദിബുൾ ഇസ്ലാം എന്നിവർ സംസാരിച്ചു. മലപ്പുറം ജി.ബി.എച്ച്.എസിലെ എൻ.സി.സി കെ ഡറ്റുകൾ, മലപ്പുറം ജി.എച്ച്.എസ്.എസ്, എ.യു.പി. സ്കൂൾ വിദ്യാർഥികളും അദ്ധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.