തണൽ നടുവട്ടം പ്രവാസി സൗഹൃദ വേദി യു.എ.എ.യുടെ കുടുംബ സംഗമം ദുബായിൽ സംഘടിപ്പിച്ചു
![](https://edappalnews.com/wp-content/uploads/2025/01/IMG-20250130-WA0015.jpg)
ദുബായ്: തണൽ നടുവട്ടം പ്രവാസി സൗഹൃദ വേദി യു.എ.എ.യുടെ നേതൃത്വത്തിൽ കുടുംബ സംഗമം 2025 ജനുവരി 26-ന് ദുബായിലെ ഖുസൈസ് അൽ തവാർ പാർക്കിൽ നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടികൾ വൈകുന്നേരം 6 മണി വരെ നീണ്ടു. അബുദാബി, അൽ ഐൻ, ഷാർജ, ഫുജൈറ, അജ്മാൻ, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ നിന്നുള്ള 100-ലധികം അംഗങ്ങൾ പങ്കെടുത്തു.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഗെയിമുകളും മറ്റു പരിപാടികളും സംഘടിപ്പിച്ച ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങളും പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
പ്രസിഡന്റ് സജിത് കടവിങ്ങൽ രക്ഷാധികാരികളായ കെ വി ബഷീർ, ഖാദർ, മറ്റു തണൽ പ്രവർകാർമാരായ ദീപു, ഇർഷാദ്, ഇഖ്ബാൽ മനക്കടവത്, കബീർ കോലക്കാട്ട്, മുനീർ ടി സി, മുജീബ് മണക്കടവത്, സകരിയ, ശ്രീജിത്ത്, റിയാസ് ടി സി, അസീസ്, പ്രഭീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വളരെ മികച്ച രീതിയിൽ ഒരുക്കിയ പരിപാടി പ്രസിഡന്റ് സജിത് കടവിങ്ങൽ പങ്കെടുത്തവർക്കും തണലിനോടൊപ്പം ചേരുന്നു നിന്ന് പ്രവർത്തിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)