ചെന്താമരയെ പൊലീസ് അറസ്റ്റ് ചെയ്തു;പിടിയിൽ ആയത് മാട്ടായിയില്‍ നിന്ന്
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയില്‍. പിടിയിലായത് 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ്. നെന്മാറ സ്റ്റേഷനിലെത്തിച്ചു. ചെന്താമര പിടിയിലായത് നെല്ലിയാമ്പതി വനമേഖലയില്‍നിന്ന്. കൊലയ്ക്കുശേഷം വനമേഖലയില്‍ ഒളിച്ചു. രാത്രി ഒന്‍പതരയോടെയാണ് പിടിയിലായത്. ചെന്താമരയുടെ വീടിന് സമീപത്തുനിന്നാണ് പിടികൂടിയതെന്ന് പൊലീസ്. രണ്ടുദിവസമായി വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. വിശക്കുമ്പോള്‍ വീട്ടിലേക്കെത്തുമെന്ന് അറിയാമായിരുന്നെന്ന് പൊലീസ്. നെന്മാറ പൊലീസ് സ്റ്റേഷനുമുന്നില്‍ നാട്ടുകാരുടെ വലിയ പ്രതിഷേധം . ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു ഇരട്ടക്കൊലപാതകം.
മാട്ടായിയില്‍ കണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരും തിരച്ചില്‍ നടത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കോഴിക്കോട്ടെ ഹോട്ടലുകളിലും ബാറുകളിലുമടക്കം പരിശോധന നടത്തിയിരുന്നു.