കാലിനടിയിലെ മണ്ണ് ചതിക്കും, മുൻപും മരണമുണ്ടായി; അപകടം പതിയിരിക്കുന്നത് കല്‍ക്കുഴികളിലും ചുഴികളിലും.
തിക്കോടി: പുറത്തേക്ക് ശാന്തമാണെങ്കിലും തിക്കോടി കല്ലകത്ത് ബീച്ച് അപകടച്ചുഴികള്‍ നിറഞ്ഞതാണ്. കടലില്‍ ഉയർച്ചതാഴ്ചകളും മണല്‍ത്തിട്ടകളും ചതിക്കുഴികളുമുകല്ലുമ്മക്കായ വളരുന്ന കല്ലിടുക്കുകളും ഈ തീരത്തുണ്ട്. അഞ്ചുകിലോമീറ്ററോളം പരന്നുകിടക്കുന്ന തീരമാണിത്. മുൻപും ഇവിടെ അപകടങ്ങള്‍ നടന്നിട്ടുണ്ട്.
2012 ഒക്ടോബറില്‍ കോടിക്കല്‍ അറഫ പള്ളിക്കടുത്തുളള അസ്കർ ഇവിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു. അതിനുശേഷമാണ് സഞ്ചാരികളുടെ സുരക്ഷിതത്വത്തിനായി ഇവിടെ കോസ്റ്റ്ഗാർഡ് ഡ്രൈവ് ഇൻ ബീച്ചായതിനാല്‍ തീരത്തിലൂടെ കുതിച്ചോടുന്ന വാഹനങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ക്കിടയില്‍ അപകടങ്ങള്‍ നിത്യസംഭവമാണ്. ഇക്കഴിഞ്ഞ 18-ന് മാരുതി ജിപ്സി വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റ മലപ്പുറം സ്വദേശികളായ നാലുപേർ ഇപ്പോഴും ചികിത്സയിലാണ്. എട്ടുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് തീരത്ത് കാറും ജീപ്പും
കൂട്ടിയിടിച്ചും അപകടമുണ്ടായി. മണലില്‍ പുതഞ്ഞ് വാഹനങ്ങള്‍ താഴ്ന്നുപോകുന്നതും പതിവുകാഴ്ച.
സായാഹ്നങ്ങളില്‍ മിക്കപ്പോഴും കടല്‍ ശാന്തമാകുകയും നന്നായി ഉള്‍വലിയുകയും ചെയ്യും. തിക്കോടി ബീച്ചില്‍നിന്ന് നടുക്കടലിലെ വെള്ളിയാങ്കല്ല് വളരെ അടുത്തായി കാണാൻകഴിയും. പ്രത്യേകതകള്‍കൊണ്ടാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.
കാലിനടിയിലെ മണ്ണ് വീഴ്ത്തും.