CHANGARAMKULAM

നാട്ടുനന്മയുടെ സുഗതകുമാരി വൃക്ഷ സുരക്ഷ പുരസ്കാരം കെ.എസ് മിഴിക്ക്

ചങ്ങരംകുളം: വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം നിലനിർത്തുന്നതിനായി എടപ്പാൾ നാട്ടു നന്മ ഏർപ്പെടുത്തിയ സുഗതകുമാരി വൃക്ഷ സുരക്ഷ പുരസ്കാരം കാത്തിയൂർ AMLP സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി കെ.എസ് മിഴിക്ക് സമ്മാനിച്ചു. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വൃക്ഷ തൈ വെച്ച് പിടിപ്പിക്കുന്നതിൽ മികച്ച പ്രവർത്തനം നടത്തുന്നവർക്കാണ് പുരസ്കാരം നൽകുന്നത്. 2024 ലെ പുരസ്കാരമാണ് നൽകിയത്. നാട്ടു നന്മ നൽകുന്ന രണ്ടാമത്തെ പുരസ്കാരണമാണിത്. കാഞ്ഞിയൂർ എ എം എൽ പി.സ്കൂൾ എൺപത്തി ഒമ്പതാം വാർഷിക ചടങ്ങിലാണ് പുരസ്കാരം കൈമാറിയത്.നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സൈഫുദ്ദിൻ പുരസ്കാരം കൈമാറി. വാർഡ് മെമ്പർ വി.കെ അബ്ദുൾ നൗഷാദ് അധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈ.പ്രസിഡന്റ് ഒ.പി പ്രവീൺ,നന്നംമുക്ക് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാഗി രമേഷ്,അഞ്ചാം വാർഡ് മെമ്പർ മുസ്തഫ ചാലു പറമ്പിൽ , നാട്ടു നന്മ പ്രതിനിധി ഒ.കെ അബ്ദു ,പി.പി.ഫിറോസ്‌,സുരഭി സതീശൻ,വി.മുഹമ്മദ്,പി.പി ഓമന,കെ.എം ഷാഹിന,തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button