നന്നംമുക്കിലെ കാട്ടുപന്നി ശല്യം; ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം
![](https://edappalnews.com/wp-content/uploads/2025/01/download-23.jpeg)
ചങ്ങരംകുളം :നന്നംമുക്ക് പഞ്ചായത്തിലെ കാട്ടുപന്നി ശല്യത്തിനെതിരെ നടപടി എടുക്കാത്തതിൽ ബോർഡ് യോഗത്തിൽ യു ഡി എഫ് മെമ്പർമാർ പ്രതിഷേധിച്ചു.ഡിസംബർ മാസം നടന്ന ബോർഡ് യോഗത്തിൽ രൂക്ഷമായ കാട്ടു പന്നി ശല്യത്തി നെതിരെ ആവശ്യമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മെമ്പർമാരുടെ കത്ത് ചർച്ച ചെയ്യുകയും, ആവശ്യമായ നടപടി എടുക്കുവാൻ ബോർഡ് യോഗം തീരുമാനം എടുക്കുകയും ചെയ്തിരുന്നു.തീരുമാനം എടുത്ത് ഒരു മാസം കഴിഞ്ഞിട്ടും കാട്ടു പന്നി ശല്യം പരിഹരിക്കുവാൻ ഒരു നടപടിയും എടുക്കാത്തത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ജനുവരി മാസത്തിലെ ആദ്യ വാരത്തിൽ നടന്ന യോഗത്തിലും നടപടി വൈകുന്നതിൽ മെമ്പർമാർ പ്രതിഷേധം അറിയിച്ചിരുന്നു. സമീപ പഞ്ചായത്തുകളിൽ കാട്ടു പന്നി ശല്യത്തിനെതിരെ ക്രിയാത്മകമായ നടപടി സ്വീകരിക്കുമ്പോഴാണ്പല തവണ ആവശ്യപ്പെട്ടിട്ടും,ബോർഡ് തീരുമാനം എടുത്തിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്. നെൽ കൃഷി നടക്കുന്ന ഈ സമയത്ത് കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം വലുതാണെന്നുംപൊതുജനങ്ങളുടെ സ്വത്തിനും, ജീവനും സംരക്ഷണം നൽകേണ്ട ഭരണസമിതി കാട്ടു പന്നി വിഷയത്തിൽ എടുക്കുന്ന അനാസ്ഥ ലജ്ജകാരമെന്നും പ്രതിഷേധം ഉയർത്തിയ മെമ്പർമാർ പറഞ്ഞു. കാട്ടു പന്നി വിഷയത്തിൽ ഓർഡർ ഇടുവാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനാണ് അധികാരം എന്നിരിക്കെ സെക്രട്ടറിയുടെ മേലിൽ പഴി ചാരി രക്ഷപെടുവാൻ ശ്രമിക്കുന്ന പ്രസിഡന്റിന്റെ നിലപാട് പൊതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും, ഇത്തരം അനാസ്ഥ തുടർന്നാൽ വലിയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്നും മെമ്പർമാർ അറിയിച്ചു.പ്രതിഷേധം കാരണം ബോർഡ് യോഗം തടസ്സപെടുകയും തുടർന്ന് കാട്ടു പന്നികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടങ്ങിവെക്കാം എന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.മെമ്പർമാർമാരായ അഷ്‌റഫ് കാട്ടിൽ,മുസ്തഫ ചാലു പറമ്പിൽ,റഈസ അനീസ്, വി കെ എം നൗഷാദ്, സാദിഖ് നെച്ചിക്കൽ,ഫയാസ്കെ, രാഗി രമേശ്,ശാന്തിനി രവീന്ദ്രൻ,എന്നിവർ പങ്കെടുത്തു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)