Local newsTHRITHALA
കൂറ്റനാട് ഇനി ഹരിത പട്ടണം ; പ്രഖ്യാപനം നടത്തി മന്ത്രി എം.ബി രാജേഷ്
![](https://edappalnews.com/wp-content/uploads/2025/01/475303706_1183185319831384_2401416622823850008_n.jpg)
തൃത്താല: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി തൃത്താല നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ ടൗണായ കൂറ്റനാടിനെ ഹരിത പട്ടണമായി മന്ത്രി എം പി രാജേഷ് പ്രഖ്യാപിച്ചു. ജനുവരി 26 മുതൽ 31 വരെ കേരളത്തിലെ വിവിധ ഹരിത പ്രഖ്യാപനങ്ങൾ നടക്കുന്നതിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണിത് നടന്നുവരുന്നത്. ഹരിത പട്ടണമാക്കാൻ പ്രയത്നിച്ച നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി വി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത് ടീമംഗങ്ങളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു
ശുചീകരണ തൊഴിലാളികൾ നഗരം പൂർണ്ണമായും വൃത്തിയാക്കിയിട്ടുണ്ട്. തുടർന്നും വൃത്തിയായി സൂക്ഷിക്കുന്നതിന് ബിന്നുകൾ സ്ഥാപിക്കുകയും തൊഴിലാളികളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. വഴിയോരങ്ങളിലും പൊതു നിരത്തുകളിലും പാഴ് വസ്തുക്കൾ വലിച്ചെറിയുന്നവർക്കെതിരെ കർശനമായ നിയമ നടപടികളും ആരംഭിച്ചിട്ടുണ്ട്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)