CHANGARAMKULAMLocal news

ചങ്ങരംകുളം ടൗൺ സൗന്ദര്യവൽക്കരണത്തിന് പിന്തുണയുമായി വഴിയോര കച്ചവടക്കാര്‍

ചങ്ങരംകുളം :ചങ്ങരംകുളത്തെ ടൗൺ സൗന്ദര്യവൽക്കരണത്തിന് വഴിയോര കച്ചവടക്കാർ പൂർണ്ണ സഹകരണം നൽകും.തങ്ങളുടെ തൊഴിൽ നഷ്ടപ്പെടാത്ത രീതിയിലും പുനരധിവാസം നൽകിയും വഴിയോര കച്ചവട തൊഴിലാളികളെ പരിഗണിച്ചു കൊണ്ടുളള സൗന്ദര്യവൽക്കരണം നടത്തണമെന്നും മലപ്പുറം ജില്ല വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻVKTU – CITU ആലങ്കോട് നന്നംമുക്ക് പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു.ചങ്ങരംകുളം എകെജി മന്ദിരത്തിൽ വെച്ച് നടന്ന കൺവെൻഷൻ വി കെ ടി യു മലപ്പുറം ജില്ലാ സെക്രട്ടറി പ്രവീൺ എടപ്പാൾ ഉദ്ഘാടനം ചെയ്തു.അബു സി കെ എം അധ്യക്ഷത വഹിച്ചു.കെ വി പുരുഷോത്തമൻ സ്വാഗതവും കെ പി മുഹമ്മദ് കുട്ടി നന്ദിയും രേഖപ്പെടുത്തി.അമ്പതോളം തൊഴിലാളികൾ പങ്കെടുത്ത കൺവെൻഷനിൽ മെമ്പർഷിപ്പ് വിതരണവും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button