CHANGARAMKULAMLocal news
കുരുന്നുഭാവനകൾ വിരിഞ്ഞ് വർണോത്സവം.
ചങ്ങരംകുളം: എ.എം.എൽ.പി. സ്‌കൂളിൽ അങ്കണവാടി കുട്ടികൾക്കായി നടത്തിയ വർണോത്സവം കുരുന്നുകളുടെ ഭാവനകളിൽ വസന്തമായി. പ്രദേശത്തെ അങ്കണവാടികളിൽനിന്നായി ഇരുപത്തഞ്ചിലധികം കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ മുഹമ്മദ് ഷാദി ഒന്നാംസ്ഥാനവും പ്രേരണ മെഹറിൻ യാഷ് രണ്ടാംസ്ഥാനവും സി.എസ്. ഫാത്തിമ മൂന്നാംസ്ഥാനവും നേടി. എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണംചെയ്തു. പ്രഥമാധ്യാപിക സി. ബേബി ചാക്കോ അധ്യക്ഷയായി. സ്റ്റാഫ് സെക്രട്ടറി പി. ഷീജ, അങ്കണവാടി അധ്യാപികമാരായ സിന്ധു കോലിക്കര, ഗിരിജ പാലച്ചോട്, ശർമിള കോലിക്കര എന്നിവർ പ്രസംഗിച്ചു.