MALAPPURAM

ജില്ലയില്‍ 29,249 പേര്‍ക്ക് അര്‍ബുദ സാധ്യതയെന്ന്‌ പഠനം

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇ ഹെൽത്ത് കേരളയുടെ കീഴിൽ നടത്തിയ രണ്ടാംഘട്ട “ശൈലി” സർവ്വേയിൽ ജില്ലയിൽ 29249 പേർക്ക് അർബുദ സാധ്യതയെന്ന് കണ്ടെത്തൽ. ജീവിതശൈലി രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകൾ കയറി നടത്തിയ സർവ്വേയിലാണ് വിവിധ അർബുദ സാധ്യതയുള്ളവരെ കണ്ടെത്തിയത്. വായിക്കുള്ളിൽ അർഹത സാധ്യതയുള്ള 6156 പേരുണ്ട്. തനാർബുദ സാധ്യതയുള്ള 14714 സ്ത്രീകളെയും ഗർഭാശയമുഖ അർബുദ ബാധ്യതയുള്ള 8376 സ്ത്രീകളെയും കണ്ടെത്തി. 2024 ജൂലൈയിലാണ് സർവ്വേ ആരംഭിച്ചത്. ജില്ലയിൽ 30 വയസ്സിന് മുകളിലുള്ള 9,82,894 പേരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.
ഇതിൻറെ 2.98 ശതമാനമാണ് അർബുദ സാധ്യതയുള്ളവർ. സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് രോഗസാധ്യതയുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കും. തുടർന്ന് രോഗമുണ്ടോ എന്ന് സ്ഥിരീകരിക്കും. പരിശോധന വിവരങ്ങൾ ഈ ഹെൽത്ത് പോർട്ടലിൽ സമർപ്പിക്കും. ജില്ലയിൽ ഈ പ്രവർത്തി പുരോഗമിക്കുകയാണ്.
അർബുദത്തിന് പുറമേ അമിത രക്തസമ്മർദ്ദം, പ്രമേഹം, ക്ഷയം, ത്വക്ക് രോഗം, കാഴ്ചക്കുറവ്, കേൾവിക്കുറവ്, മാനസികാരോഗ്യം എന്നിവയ്ക്കുള്ള സാധ്യതയും കണ്ടെത്തുന്നുണ്ട്. സർവ്വേയ്ക്ക് വിധേയമായവരിൽ 2,43,694 പേർ 60 വയസ്സിന് മുകളിലുള്ളവരാണ്. 35,968 പേർക്കാണ് ക്ഷയരോഗ സാധ്യത. 43, 904 പേർ ത്വക്ക് രോഗ സാധ്യതയുള്ളവരാണ്. 3,72,988 പേരോട് കാഴ്ച പരിശോധനയ്ക്കും 43, 677 പേരോട് കേൾവി പരിശോധനയ്ക്കും വിധേയമാകാൻ നിർദ്ദേശിച്ചു .
ആശാ പ്രവർത്തകർ വീടുകളിൽ എത്തി മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങൾ ചോദിച്ചതാണ് സർവ്വേ നടത്തുന്നത്. പുകവലി ശീലം മദ്യപാനശീലം കായിക അധ്വാന ശീലം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. വിവിധ രോഗലക്ഷണങ്ങളും ശേഖരിക്കും. ശ്വാസകോശ സാധ്യത പരിശോധിക്കുന്നതിന് പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനം ഏതെന്ന് ഉൾപ്പെടെയുള്ള ചോദ്യങ്ങളും ഉണ്ട്. ഓരോ വ്യക്തിയുടെ ആരോഗ്യ വിവരം ശേഖരിക്കുന്നതിനാലും മുൻകൂട്ടി പരിശോധന നടത്തുന്നതിനാലും രോഗം മൂർഛിക്കും മുൻപ് ചികിത്സ ആരംഭിക്കാം എന്നതാണ് സർവ്വേയുടെ നേട്ടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button