CHANGARAMKULAMLocal news
വളയംകുളം അസ്സബാഹ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്കേറ്റു
ചങ്ങരംകുളം: വളയംകുളം അസ്സബാഹ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.സെക്കന്റ് ഇയേഴ്സ് വിദ്യാര്‍ത്ഥികളായ പടിഞ്ഞാറങ്ങാടി സ്വദേശി ഫാസില്‍,മാങ്ങാട്ടൂര്‍ സ്വദേശി റിഷാദ്,ആലൂര്‍ കുണ്ടുകാട് സ്വദേശി ഷാമില്‍ എന്നിവര്‍ക്കാണ് പരിക്കാണ് പരിക്കേറ്റത്.സെക്കന്റ് ഇയര്‍ തേര്‍ഡ് ഇയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.പരിക്കേറ്റ മൂന്ന് പേരെയും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.തേര്‍ഡ് ഇയറിലെ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് അകാരണമായി മര്‍ദ്ധിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു