EDAPPALLocal news
കുളങ്കര താലപ്പൊലിയുടെ വരവിനിടെ ആന ഇടഞ്ഞു
എടപ്പാള്‍: കുളങ്കര താലപ്പൊലിയുടെ വരവിനിടെ ആന ഇടഞ്ഞു. രാത്രി 7.45-ന് ആണ് വട്ടംകുളം ഭാഗത്തു നിന്നും വരവിനൊപ്പം വന്ന ആന ഇടഞ്ഞത്. വരവിനിടെ ആന പെട്ടെന്ന് പിറകിലേക്ക് തിരിഞ്ഞ് നടക്കുകയായിരുന്നു.
അതോടെ ജനങ്ങള്‍ പരിഭ്രാന്തരായി നാലുപാടും ഓടി. വേഗത്തിൽ ആനയെ പാപ്പാന്മാര്ക്ക് തളക്കാനായതിനാൽ നാശനഷ്ടങ്ങളുണ്ടായില്ല.