KERALA
60,000 തൊടാനുള്ള ഓട്ടത്തില്‍ സ്വര്‍ണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 480 രൂപ; റെക്കോര്‍ഡിനരികെ.
കൊ ച്ചി: റെക്കോർഡിനരികില്‍ സ്വർണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വർദ്ധിച്ചത്. 7,450 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില.പവന് 480 രൂപ വർദ്ധിച്ച് 59,600 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
രണ്ടാഴ്ച കൊണ്ട് പവന്റെ വിലയില്‍ 2,800 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ ദിവസം പ്രതീക്ഷയേകി വില കുറയുകയും ചെയ്തിരുന്നു. തുടർച്ചയായി മൂന്നാം ദിവസമാണ് വില ഉയരുന്നത്. ഇതിന് പിന്നാലെയാണ് 60,000 തൊടാനുള്ള സ്വർണത്തിന്റെ ഓട്ടം.
2,790 ഡോളറാണ് അന്താരഷ്‌ട്ര വിപണിയിലെ സ്വർണവില. അന്താരാഷ്‌ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് വിലയിലെ കുതിപ്പിന് പിന്നിലെന്നാണ് നിഗമനം.