വട്ടംകുളം ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു
![](https://edappalnews.com/wp-content/uploads/2025/01/e6ac5c23-e428-49ba-aa34-2ad9475f0370.jpg)
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം പ്രസിഡണ്ട് എം .എ നജീബ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ പുതിയ വികസന പദ്ധതികളെ പറ്റിയുള്ള ചർച്ചകളും അന്തിമ രൂപവും വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ തീരുമാനമായി. പുതുതായി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതികളെ പറ്റി യോഗത്തിൽ വിശദമായ ചർച്ചകൾ നടത്തുകയും അംഗങ്ങൾ വികസന കാര്യങ്ങളെപ്പറ്റി തുറന്ന ചർച്ചയും നടത്തി. വട്ടംകുളം വി സ്ക്വയർ പദ്ധതി, സ്റ്റേഡിയം നിർമ്മാണം, ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിട നിർമ്മാണം ഉൾപ്പെടെയുള്ള സ്വപ്ന പദ്ധതികൾ യോഗത്തിൽ അംഗീകരിച്ചു. ഗ്രാമപഞ്ചായത്തിലെ നിലവിലെ ഭരണസമിതിയുടെ അവസാന വർക്കിംഗ് ഗ്രൂപ്പ് യോഗം ആണ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തിയത് .വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു .ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇബ്രാഹിം മൂതൂർ വികസന പദ്ധതികൾ അവതരിപ്പിച്ചു. മുൻ പ്രസിഡണ്ട് കഴുകിൽ മജീദ് ,മെമ്പർമാരായ ഇ. എസ് സുകുമാരൻ, ശ്രീജ പാറക്കൽ, എൻ .ഷീജ, ദിലീപ് എരുവപ്ര, ശാന്തമാധവൻ, മൻസൂർ മരയങ്ങാട്ട് ,പഞ്ചായത്ത് സെക്രട്ടറി കെ. രാജേഷ്, മെഡിക്കൽ ഓഫീസർ മുഹമ്മദ് ഫസൽ, പത്തിൽ അഷറഫ്, ഭാസ്കരൻ വട്ടംകുളം, കെ.വി കുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)