വേനൽ ചൂടിന് രക്ഷയേകാൻ തണ്ണിമത്തൻ കൃഷിയുമായി എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ
![](https://edappalnews.com/wp-content/uploads/2025/01/98713b11-53d0-44ef-be88-76973daff6a0.jpg)
എടപ്പാൾ: എടപ്പാൾ കൃഷിഭവൻ പരിധിയിൽ വിവിധ കർഷകർ ഏകദേശം അഞ്ച് ഏക്കറിലാണ് സ്റ്റേറ്റ് ഹോർട്ടികൾച്ചർ പദ്ധതി പ്രകാരം തണ്ണിമത്തൻ കൃഷി ആരംഭിക്കുന്നത് . പദ്ധതിയുടെ തൈ നടൽ ഉദ്ഘാടനം എടപ്പാൾ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ജനതാ മനോഹരൻ്റെ അധ്യക്ഷതയിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പ്രഭാകരൻ നിർവഹിച്ചു. കൃഷി ഓഫിസർ സുരേന്ദ്രൻ എം പി പദ്ധതി വിശദീകരണം നടത്തി .എടപ്പാൾ കോട്ടമുക്ക് സ്വദേശിയായ ഹൈദർ അലി താഴത്തെത്തിൽ എന്ന കർഷകൻ്റെ കൃഷിയിടത്തിൽ മുകാസ എന്ന ഇനത്തിൽ പെട്ട ഹൈബ്രിഡ് വിത്തിൻ്റെ തൈകൾ ഉപയോഗിച്ചാണ് കൃഷിക്ക് തുടക്കം കുറിച്ചത് .തടത്തിൽ കളകൾ വളരാതിരിക്കാൻ മൾച്ചിങ് ഷീറ്റ് ഉപയോഗിച്ചും , വെള്ളത്തിൻ്റെ അധിക നഷ്ടം ഒഴിവാക്കുന്നതിന് ഡ്രിപ്പ് സംവിധാനം ഉപയോഗിച്ചുമാണ് കർഷകൻ കൃഷിയൊരുക്കുന്നത്.
വേനലിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതാണ് തണ്ണിമത്തൻ ,ഇതിൽ കൂടുതലും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. ഇതിൽ കൂടുതലും ചുവന്ന കളർ കൂട്ടാനും,മധുരം കൂട്ടാനും നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന പല തരത്തിലുള്ള രാസവസ്തുക്കൾ കുത്തിവെച്ചാണ്,വിപണനം നടത്തുന്നത് , അതിന് തടയിടുന്നതിനാണ് തണ്ണിമത്തൻ കൃഷി ആരംഭിച്ചതെന്ന് അധികൃതർ പറഞ്ഞു
ചടങ്ങിൽ കാർഷിക വികസന സമിതി അംഗം ഇബ്രാഹിം കെ.കർഷകരായ ഹൈദർ അലി താഴത്തെതിൽ, ഹമീദ് താഴത്തെതിൽ,ഹസ്സൻ കുട്ടി കാട്ടുപുറത്ത്,മുഹമ്മദ് തറയിൽ പീടിയെയേക്കൽ,ഹസ്സൻ തറയിൽ പീടിയേക്കൽ,ബാവ കോട്ടിലിൽ എന്നിവർ പങ്കെടുത്തു
![](http://edappalnews.com/wp-content/uploads/2025/01/logo.png)