PCWF വനിതാ കമ്മിറ്റി ദശവാർഷിക സംഗമം സംഘടിപ്പിച്ചു
![](https://edappalnews.com/wp-content/uploads/2025/01/Screenshot-7.jpg)
മാറഞ്ചേരി: പൊന്നാനി താലൂക്കിലെ വനിതകളുടെ ക്ഷേമത്തിന്നായി പ്രവർത്തിച്ചു വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി ദശവാർഷിക സംഗമം സംഘടിപ്പിച്ചു.
മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ നടന്ന പതിനേഴാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായാണ് വനിതാ സംഗമം നടത്തിയത്. പി സി ഡബ്ല്യു എഫ് ഉപദേശക സമിതി അംഗവും, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ: ഇ സിന്ധു സംഗമം ഉദ്ഘാടനം ചെയ്തു.
മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ മുഖ്യാതിഥിയായിരുന്നു.വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി മുനീറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ് ലത ടീച്ചർ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഖൈറുന്നിസ പാലപ്പെട്ടി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ബൽഖീസ്. കെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റോഷിനി പാലക്കൽ അവതാരകയായിരുന്നു.പൊന്നാനി ചന്തപ്പടിയിൽ പ്രവർത്തിച്ചു വരുന്ന സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രത്തിലെ പരിശീലനം പൂര്‍ത്തിയാക്കിയ എട്ടാം ബാച്ചിന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
തയ്യൽ പരിശീലക സൗഫിയക്ക് പ്രത്യേക പുരസ്കാരവും നൽകി. തക്കാരം 2024 പാചക മത്സരം സീസൺ 9 ലെ ഒന്നാം സ്ഥാനം നേടിയ മാറഞ്ചേരി സ്വദേശിനി വാർഡ് 3 (കാഞ്ഞിരമുക്ക്) ലെ റിൻഷില റിയാസിന് പൊൻറാണി പട്ടവും, പ്രശസ്തി പത്രവും ക്യാഷ് അവാർഡും നൽകി.
രണ്ടാം സ്ഥാനക്കാരി പൊന്നാനി മുൻസിപ്പാലിറ്റിയിലെ വാർഡ് 51(നഴ്സിംഗ് ഹോം) ലെ അൻസീറ ബുഷൈറിനും, മൂന്നാം സ്ഥാനക്കാരി വാർഡ് 7 (കുറ്റിക്കാട്) ലെ സീനത്തിനും ക്യാഷ് അവാർഡും, പ്രശസ്തി പത്രവും നൽകി. പാചക മത്സരത്തിൽ പങ്കെടുത്തവർക്കെല്ലാം പ്രശസ്തി പത്രവും സമ്മാനങ്ങളും വിതരണം ചെയ്തു.
വാർഡ് മെമ്പർ സുഹറ ഉസ്മാൻ, ബീക്കുട്ടി ടീച്ചർ, ആയിഷ ഹസ്സൻ, ഖദീജ മൂത്തേടത്ത്, മാലതി വട്ടംകുളം, അസ്മാബി പി എ, സുഹ്റ ബാബു, റഫീഖത്ത് തവനൂർ തുടങ്ങിയവർ സംബന്ധിച്ചു. പി ആരിഫ മാറഞ്ചേരി നന്ദി പറഞ്ഞു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)