KERALA

ശബരിമല ഭക്തിസാന്ദ്രം, മകരവിളക്ക് ഇന്ന്

പത്തനംതിട്ട: ശബരിമല മകരവിളക്ക് ഇന്ന്. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് സന്നിധാനത്ത് എത്തും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന നടക്കും. ഈ സമയത്ത് കിഴക്ക് മകര നക്ഷത്രം ഉദിക്കും. ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. 
ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക. രണ്ട് ലക്ഷത്തോളം ഭക്തരെയാണ് മകര വിളക്കിന് ശബരിമലയിൽ ഇത്തവണ പ്രതീക്ഷിക്കുന്നത്. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. 

ഇന്ന് വൈകിട്ട് പുല്ലുമേട് നിന്നും സന്നിധാനത്തേക്കു തീർഥാടകരെ കടത്തിവിടില്ല. വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രിയാത്ര അനുവദിക്കില്ല. തീർഥാടകർ പുല്ലുമേട്ടിൽ മകരവിളക്ക് ദർശിച്ച ശേഷം തിരികെ സത്രത്തിലേക്കു മടങ്ങണം. അടുത്തദിവസം രാവിലെ മാത്രമേ സന്നിധാനത്തേക്കു യാത്ര അനുവദിക്കൂ. ശബരിമലയിൽനിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്കു 2 വരെ യാത്ര ചെയ്യാം.
മകരവിളക്ക് ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്ന ഭക്തർ പൊലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ദേവസ്വം ബോ൪ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. അപകടങ്ങളുണ്ടാകാതിരിക്കാ൯ ഓരോ ഭക്തനും സ്വയം നിയന്ത്രിക്കണം. മകരവിളക്ക് ദർശനശേഷം മടങ്ങിപ്പോവാനായി ഭക്തർ തിരക്ക് കൂട്ടരുത്. മടക്കയാത്രക്കായി പമ്പയിൽ 800 ഓളം ബസുകൾ കെഎസ്ആർടിസി സജ്ജമാക്കിയിട്ടുണ്ട്. 150 ഓളം ബസുകൾ ഷട്ടിൽ സർവീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button