Local newsTHRITHALA
മലമക്കാവ് ശ്രീ അയ്യപ്പക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്തിനിർഭരമായി കൊണ്ടാടി
![](https://edappalnews.com/wp-content/uploads/2025/01/തൃത്താല.jpg)
തൃത്താല : വർഷംതോറും നടത്തിവരുന്ന മലമക്കാവ് ശ്രീ അയ്യപ്പക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ദേവസ്വത്തിന്റെയും വിവിധ നാട്ടുതാലപ്പൊലി ആഘോഷ കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ വിപുലമായി കൊണ്ടാടി. കാലത്ത് ഡോ: മുരളീ നമ്പീശൻ നയിച്ച മേളത്തോട് കൂടി എഴുന്നള്ളിപ്പ് നടന്നു. ഉച്ചയ്ക്ക് 2.45 ഓടുകൂടി ദേവസ്വം എഴുന്നള്ളിപ്പ് താലപ്പൊലി പാലക്കുന്നത്തേക്ക് നടന്നു. തിറ ,പൂതൻ കാളവേല, നെയ്യൂർ ആണ്ടി പൂതൻ എന്നിവയോട് കൂടിയാണ് താലപ്പൊലി പാലക്കുന്നത്തേക്ക്
എത്തിയത്. വൈകിട്ട് 4 30ന് വഴിക്കടവ് പൂരാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് നടന്നു. വിവിധ വരവുകളും തുടർന്ന് ഉണ്ടായി. വൈകിട്ട് ദീപാരാധന, അത്താഴപൂജ ,ശീവേലി എന്നിവയ്ക്ക് ശേഷം രാത്രി 11 മണിക്ക് കാഞ്ഞിരങ്ങാട് അരുൺരാജും സംഘവും അവതരിപ്പിച്ച തായമ്പക അരങ്ങേറി.
![](http://edappalnews.com/wp-content/uploads/2025/01/logo.png)