CHANGARAMKULAMLocal news

ചങ്ങരംകുളം കക്കിടിപ്പുറത്ത് പത്താം ക്ളാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളം കക്കിടിപ്പുറത്ത് പത്താം ക്ളാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു.കക്കിടിപ്പുറം സംസ്കൃതി സ്കൂളിനടുത്ത് താമസിക്കുന്ന ഒലയംപറമ്പില്‍ നൗഷാദിന്റെ മകന്‍ 15 വയസുള്ളനിഹാൽ ആണ് വീടിനകത്ത് തൂങ്ങി മരിച്ചത്.ശനിയാഴ്ച വൈകിയിട്ട് 5 മണിയോടെയാണ് സംഭവം.ഇളയ സഹോദരന്‍ സ്കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് വീടിനകത്ത് ഹാളിൽ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.തുടര്‍ന്ന് ചങ്ങരംകുളം പോലീസ് എത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.മൂക്കുതല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 10 ആം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച നിഹാല്‍.പിതാവ് വിദേശത്താണ്.മാതാവ് ജോലിക്ക് പോയി തിരിച്ച് എത്തിയിരുന്നില്ല.മൃതദേഹം ഞായറാഴ്ച കാലത്ത് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button