KERALA
സ്വർണക്കട്ടി എന്ന് തെറ്റിദ്ധരിപ്പിച്ച് മലപ്പുറത്തെ സ്വര്‍ണ വ്യാപാരിയില്‍ നിന്ന് പണം തട്ടിയ കേസിൽ അസം സ്വദേശികള്‍ പിടിയിൽ
![](https://edappalnews.com/wp-content/uploads/2025/01/472989834_1071256201681686_2304304971510869032_n.jpg)
കോഴിക്കോട്: സ്വർണക്കട്ടി എന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ വ്യാപാരയില്‍ നിന്ന് പണം തട്ടിയ കേസിൽ രണ്ട് അസം സ്വദേശികള്‍ കോഴിക്കോട് പിടിയിൽ. മലപ്പുറം സ്വദേശിയായ വ്യാപാരിയാണ് കബളിപ്പിക്കപ്പെട്ടത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ വ്യാപാരിയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അസം സ്വദേശികളായ ഇജാജുൽ ഇസ്ലാം, റഈസുദ്ദീൻ എന്നിവരെ നടക്കാവ് പൊലീസ് പിടികൂടിയത്. സംഘത്തിലെ ഒരാളെക്കൂടി പിടികൂടാനുളളതായി നടക്കാവ് പൊലീസ് പറഞ്ഞു. 2024 ജനുവരി 18നായിരുന്നു സംഭവം.
![](http://edappalnews.com/wp-content/uploads/2025/01/logo.png)