IndiaKERALASPORTS

പ്രശാന്തിനും വാസ്‌കെസിനും ഗോള്‍; ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ആദ്യ വിജയം

ഗോവ: ഐഎസ്എൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. കളിച്ച രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കിയെത്തിയ ഒഡീഷ എഫ്സിയെ ഒന്നിനെതിരേ രണ്ട് ഗോളിന്് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. വിദേശ താരം ആൽവാരൊ വാസ്കെസും മലയാളി താരം പ്രശാന്തും ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു. ഇഞ്ചുറി ടൈമിൽ നിഖിൽ രാജാണ് ഒഡിഷയുടെ ഗോൾ കണ്ടെത്തിയത്.

ആദ്യ മിനിറ്റുകളിൽ തന്നെ ഒഡീഷയുടെ ഗോൾകീപ്പറെ പരീക്ഷിച്ച ബ്ലാസ്റ്റേഴ്സിന് പക്ഷേ ലക്ഷ്യം കാണാനായില്ല. രണ്ടാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് സഹൽ അബ്ദുൽ സമദ് തൊടുത്ത ഷോട്ട് ഒഡിഷ ഗോളി കമൽജിത് സിങ്ങ് തട്ടിയകറ്റി. പിന്നാലെ ഒരു ഫ്രീ കിക്കിലൂടെ അഡ്രിയാൻ ലൂണയും കമൽജിതിനെ പരീക്ഷിച്ചു.

14-ാം മിനിറ്റിലാണ് ഒഡിഷയ്ക്ക് ആദ്യ അവസരം ലഭിച്ചത്. ഹാവി ഹെർണാണ്ടസിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 25-ാം മിനിറ്റിൽ വീണ്ടും ഹെർണാണ്ടസിന്റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്കുപോയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button