ENTERTAINMENT

റോക്കിയുടെ മകനല്ലേ? അനുവും റോക്കിയും തമ്മിൽ….; മകന്റെ പിറന്നാൾ ആഘോഷിക്കാൻ അനുവിന്റെ മൂന്നാർ യാത്ര

ആക്ഷേപഹാസ്യ സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് അനു ജോസഫ്. സിനിമകളിലും സീരിയലുകളിലും മറ്റ് ടെലിവിഷന്‍ ഷോകളിലും സജീവമായ നടി ഇപ്പോള്‍ ഒരു വ്‌ളോഗര്‍ എന്ന നിലയിലും തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ബി​ഗ് ബോസ് മലയാളം സീസൺ അ‍ഞ്ചിൽ വൈൽഡ് കാർ‌ഡ് എൻട്രിയായും അനു എത്തിയിരുന്നു. പക്ഷെ ഷോയിൽ അധിക ദിവസം പിടിച്ച് നിൽക്കാൻ കഴിയാതെ അനു പുറത്താവുകയായിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ അനു കഴിഞ്ഞ ദിവസം സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബിഗ് ബോസ് സീസണ്‍ ആറിലെ മത്സരാര്‍ത്ഥിയായിരുന്ന അസി റോക്കിക്കൊപ്പമുള്ള ഒരു യാത്രയുടെ വിശേഷമാണ് അനു പുതിയ വീഡിയോയിൽ പങ്കിട്ടത്. അനു ജോസഫിന്റെ ബിസിനസ് പാര്‍ട്ണറാണ് അസി റോക്കി. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്.

ടാറ്റു ആർട്ടിസ്റ്റ് കൂടിയായ അസി റോക്കി കിക് ബോക്സിങ് ചാമ്പ്യന്‍, റൈഡര്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ബി​ഗ് ബോസ് ഷോയിൽ‌ വെച്ച് ഫിസിക്കല്‍ അസോള്‍ട്ട് നടത്തിയതിന്റെ പേരില്‍ റോക്കി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നപ്പോള്‍ അനുവിന്റെ പേരും ഇരുവരും തമ്മിലുള്ള സൗഹൃദവും ചർച്ചയായിരുന്നു. ഇരുവരും ഒരുമിച്ച് തിരുവനന്തപുരത്ത് ആഢംബരം നിറഞ്ഞ ഒരു വീട് പണി കഴിപ്പിച്ചിട്ടുണ്ട്. അനുവിന്റെ താമസവും പൂച്ച വളർത്തലുമെല്ലാം ഈ വീട്ടിലാണ്.

സിമ്മിങ് പൂൾ അടക്കം അത്യാധുനിക സൗകര്യങ്ങൾ ഉള്ള വീടിന്റെ വിശേഷങ്ങൾ മുമ്പ് യുട്യൂബ് ചാനലിലൂടെ അനു പങ്കിട്ടിരുന്നു. അന്ന് തന്റെ വീട് എന്ന പേരിലാണ് അനു പരിചയപ്പെടുത്തിയത്. പക്ഷെ പിന്നീട് അസി റോക്കി ബി​ഗ് ബോസിൽ വന്നപ്പോൾ അനുവിന്റെ വീട് തന്റെ സ്വന്തം വീടെന്നാണ് പരിചയപ്പെടുത്തിയത്. വീടിന്റെ പേര് റോക്കി മാൻഷൻ എന്നാണെന്നും അന്ന് പറഞ്ഞിരുന്നു. മാത്രമല്ല ഈ വീട് ആ സമയത്ത് വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. അനുവും റോക്കിയും നിരവധി ബിസിനസ് പ്ലാനുകളോടെയുമാണ് ബ്രഹ്മാണ്ഡ വീട് കെട്ടിപൊക്കിയത്. ഇപ്പോഴും അതുമായി ബന്ധപ്പെട്ട ജോലികൾ പുരോ​ഗമിക്കുന്നുണ്ട്. പുതിയ വീഡിയോയിൽ ഡിസംബർ അവസാന വാരം റോക്കിക്കൊപ്പം മൂന്നാറിലേക്ക് നടത്തിയ ഒരു യാത്രയുടെ വിശേഷങ്ങളാണ് അനു പങ്കുവെച്ചിരിക്കുന്നത്.
മകനോടൊപ്പം മൂന്നാറിൽ എന്നാണ് വീഡിയോയ്ക്ക് അനു നൽകിയ തലക്കെട്ട്. എന്നാൽ അത് അനുവിന്റെ മകനല്ല അസി റോക്കിയുടെ ഏക മകൻ റാ​ഗ്നർ റോക്കിയാണ്. റോക്കിയുടെ മകന്റെ പിറന്നാൾ മൂന്നാറിൽ ​ഗംഭീരമായി ആഘോഷിക്കുക എന്നതായിരുന്നു അനുവിന്റെ യാത്രയുടെ പ്രധാന ഉദ്ദേശം. മൂന്നാറിലെ ഒരു പ്രോപ്പർട്ടി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും അനുവിന്റെയും റോക്കിയുടെയും ഒരുമിച്ചുള്ള യാത്രയ്ക്കുണ്ടായിരുന്നു. കേക്ക് മുറിച്ച് മകന്റെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ വീഡിയോയും അനുവിന്റെ വ്ലോ​ഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അസി റോക്കിയുടെ ഏക മകനാണ് റാ​ഗ്നർ റോക്കി. വീഡിയോ വൈറലായതോടെ അനുവിനെ വിമർശിച്ചാണ് ഏറെയും കമന്റുകൾ. അനുവിന് മകൻ ഇല്ലല്ലോ റോക്കിയുടെ മകനല്ലേ…? എന്നായിരുന്നു ഏറെയും ചോദ്യങ്ങൾ. കുട്ടിയുടെ യഥാർഥ അമ്മ എവിടെയെന്നും ചിലർ കമന്റിലൂടെ ചോ​ദിച്ചിട്ടുണ്ട്. അസി റോക്കി-അനു സൗഹൃദത്തെ പരിഹസിച്ചുള്ള കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. അസി റോക്കിയുമായുള്ള കമ്പിനി വേണ്ടായിരുന്നു അനു ചേച്ചി. ഇങ്ങേര് ഇല്ലാതെയും നല്ല വീഡിയോകൾ പ്ലാൻ ചെയ്യാമല്ലോ. ചേച്ചിയെ കാണാൻ വരുമ്പോൾ ഇതിനേം കാണേണ്ടി വരുന്നതാണ് വിഷമം എന്നിങ്ങനെയും കമന്റുകളുണ്ട്. ബി​ഗ് ബോസിൽ വന്ന സമയത്ത് അസി റോക്കിക്ക് ഏറെ ആരാധകരുണ്ടായിരുന്നു. സിജോയെ മർദ്ദിച്ചശേഷമാണ് പ്രേക്ഷകർ റോക്കിയെ വെറുത്ത് തുടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button