മലപ്പുറം – പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം അവസാനഘട്ടത്തിലേക്ക്
കുമ്പിടി: കേരളത്തിൽ വികസനത്തിന്റെ പുതുവഴി മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പി ക്കുന്ന കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി അവസാനഘട്ടത്തിലേക്ക്. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തൃത്താല ബ്ളോക്കിൽ ആനക്കര ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമം ആണ് കുമ്പിടി. തൃത്താലയിൽ നിന്ന് കുറ്റിപ്പുറം പോകാനും ആനക്കരയിൽ നിന്ന് കുറ്റിപ്പുറം പോകാനും കുമ്പിടി വഴി കടന്നുപോകുന്ന കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് നാട്ടുകാർക്ക് ഏറ്റവും വലിയ ഉപകാരമാണ്. ഗതാഗതത്തിനൊപ്പംപാലക്കാട്,മലപ്പുറം ജില്ലകളിലേക്കുള്ള ജലസംഭരണവും, വിനോദ സഞ്ചാരവും ലക്ഷ്യമിടുന്നതാണ് പദ്ധതി. 418 മീറ്റർ നീളം വരുന്ന റെഗുലേറ്റർ കം ബ്രിഡ്ജിന് 11 മീറ്റർ വീതിയുണ്ടാവും.29 ഷട്ടറുകളുള്ള കുമ്പിടി കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജിനുള്ളത്. പാലത്തിന്റെ മുകളിൽ ഇരുഭാഗത്തുമായി ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും തെയ്യാറാക്കുന്നു.