CHANGARAMKULAMLocal news
പന്താവൂരിൽ കണ്ടെത്തിയ വസ്തു നിര്‍വീര്യമാക്കി
![](https://edappalnews.com/wp-content/uploads/2025/01/Untitled-design-1-1.jpg)
ചങ്ങരംകുളം: പന്താവൂർ പാലത്തിന് അടിയിൽ നിന്നും കണ്ടെടുത്ത വസ്തു ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കി. ചൊവ്വാഴ്ച്ച ഉച്ചയോടെ തൃശൂരില്‍ നിന്നെത്തിയ സംഘമാണ് നിർവ്വീര്യമാക്കിയത്. കഴിഞ്ഞ ദിവസം മൂന്നരയോടെയാണ് പാലത്തിനടിയിൽ മീൻ പിടിക്കുന്നതിനിടെ ഒരാള്‍ക്ക് ഗ്രനേഡെന്ന് സംശയിക്കുന്ന വസ്തു വലയിൽ കുടുങ്ങി ലഭിക്കുന്നത്. തുടർന്ന് ചങ്ങരംകുളം പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം വസ്തു പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഫോറൻസിക് വിഭാഗത്തിന്റെ പരിശോധിനക്ക് ശേഷമെ കണ്ടെത്തിയ വസ്തു എന്താണെന്നത് സംബന്ധിച്ചുള്ള സ്ഥിരീകരണം ഉണ്ടാവുകയുള്ളു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)