Local newsPONNANI
പൊന്നാനി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബഡ്ജറ്റ് ടൂറിസം മുഖേന വയനാട്ടിലേക്ക് യാത്ര സംഘടിപ്പിക്കുന്നു
പൊന്നാനി: കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ മുഖേന പൊന്നാനി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും യാത്ര പ്രേമികൾക്കായി വയനാട് യാത്ര സംഘടിപ്പിക്കുന്നു. ‘പൂപ്പൊലി ‘ സ്പെഷ്യൽ യാത്രയാണ് സംഘടിപ്പിക്കുന്നത്. ജനുവരി 11,13 തീയതികളിലാണ് യാത്ര. പൂക്കോട് തടാകം , കാരപ്പുഴ ഡാം, ഹണി മ്യൂസിയം, വ്യൂ പോയിന്റ് ഇനി സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. 650 രൂപയാണ് ബസ് ഫെയർ. ഇരു ദിവസങ്ങളിലും പുലർച്ചെ 4 .30ന് യാത്ര ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 80 75 68 49 59
വാട്സ്ആപ്പ് നമ്പർ: 94 97 34 56 69