Local newsMARANCHERY

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ  നേതൃത്വത്തിൽ പതിനൊന്നാമത് സ്ത്രീധന രഹിത വിവാഹ സംഗമം നടന്നു

പൊന്നാനി:പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പതിനൊന്നാമത് സ്ത്രീധന രഹിത വിവാഹ സംഗമ വേദിയിൽ എട്ട് യുവതീ യുവാക്കൾക്ക് മംഗല്യഭാഗ്യം.മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിവാഹ സംഗമത്തിൽ നാല് ജോഡികളാണ് വിവാഹിതരായത്.മുസ്ലിം ആചാര പ്രകാരം രണ്ട് വിവാഹവും ഹൈന്ദവ ആചാരപ്രകാരം രണ്ട് വിവാഹവും നടന്നു.നിക്കാഹിന് പൊന്നാനി മഖ്ദൂം എം പി മുത്തുകോയ തങ്ങൾ കാർമികത്വം നൽകി.താലികെട്ടലിന് നരിപ്പറമ്പ് മനക്കൽ വാസുദേവൻ നമ്പൂതിരി നേതൃത്വം കൊടുത്തു.പതിനൊന്ന് സ്ത്രീധന രഹിത വിവാഹ സംഗമങ്ങളിലായി 192 പേർക്ക് മംഗല്യമൊരുക്കാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് സാധിച്ചിട്ടുണ്ട്.നിർധന കുടുംബങ്ങളിൽ നിന്നുള്ളവരെയാണ് വിവാഹ സംഗമത്തിലേക്ക് വധൂവരന്മാരായി തെരഞ്ഞെടുക്കുക. പെൺകുട്ടികൾക്ക് ആഭരണങ്ങൾ നൽകുകയും വരന്മാർക്ക് തൊഴിൽ സാഹചര്യം സൃഷ്ടിച്ചു നൽകുകയും ചെയ്യും.

പതിനൊന്നാം സ്ത്രീധന രഹിത വിവാഹ സംഗമം കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും തമിഴ്നാട് എംഎൽഎയുമായ ഹസൻ മൗലാനാ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയർമാൻ അബൂബക്കർ മഠപ്പാട്ട് അധ്യക്ഷനായി. പി നന്ദകുമാർ എംഎൽഎ മുഖ്യാതിഥിയായി.കേരള വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ നവദമ്പതികൾക്ക് ഉപഹാര സമർപ്പണം നടത്തി.മുൻ എം പി സി ഹരിദാസ്,വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസു കല്ലാട്ടേൽ,കെ ജി ബാബു, അബ്ദുൽ അസീസ്, എ കെ സുബൈർ, അഡ്വ. പി കെ ഖലീമുദ്ധീൻ, രവി തേലത്ത്, പ്രൊഫ. വി കെ ബേബി, ഡോ. അബ്ദുറഹിമാൻ കുട്ടി, സി പി മുഹമ്മദ് കുഞ്ഞി, കെ പി നൗഷാദ് അലി, പി പി യൂസുഫലി, വി ഇസ്മയിൽ, എ കെ ആലി, മുഹമ്മദ് പൊന്നാനി, വത്സല അന്തർജനം എന്നിവർ സംസാരിച്ചു ഇ ഹൈദരലി മാസ്റ്റർ സ്വാഗതവും മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.സലിം കളക്കര, പി എ അബ്ദുൽ അസീസ്, അലിഹസൻ, കെ കെ ഹംസ എന്നിവർ സന്നിഹിതരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button