Local newsTHRITHALA
കൂറ്റനാട് കൂട്ടുപാതയിലെ കുപ്പക്കാട്ടിൽ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ ആരംഭിച്ച ബയോ മൈനിങ് പ്രവർത്തി മന്ത്രി എം.ബി രാജേഷ് നേരിട്ട് എത്തി വിലയിരുത്തി
കൂറ്റനാട്: കൂട്ടുപാതയിലെ കുപ്പക്കാട് ഇനി പേര് പോലെ കുപ്പക്കാട് ആവില്ല. അനവധി വർഷം കൊണ്ട് നിക്ഷേപിക്കപ്പെട്ട 70,849 മെട്രിക് ലഗസി വേസ്റ്റ് ബയോമൈനിങ്ങിലൂടെ നീക്കം ചെയ്യാൻ ആരംഭിക്കുകയാണ്. വരുന്ന മെയ് മാസത്തിനുള്ളിൽ ബയോമൈനിങ് പൂർത്തിയാക്കി ഈ പ്രദേശം വീണ്ടെടുക്കാൻ ആകും എന്നാണ് കണക്കുകൂട്ടുന്നത്. കേരള ധരമാലിന്യ പരിപാലന പദ്ധതിയാണ് ബയോ മൈനിങ് പ്രവർത്തനം നിർവഹിക്കുന്നത്.
ഇതിനോടകം 8987. 94 മെട്രിക് ടൺ മാലിന്യം ശാസ്ത്രീയമായി നീക്കം ചെയ്യാൻ സാധിച്ചു. പ്രവർത്തികൾ മണ്ഡലം എംഎൽഎയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും ആയ എം ബി രാജേഷ് നേരിട്ട് എത്തി വിലയിരുത്തി