Local news
കേച്ചേരിയിൽ ലോറി കയറി വീട്ടമ്മക്ക് ദാരുണാന്ത്യം
![](https://edappalnews.com/wp-content/uploads/2025/01/Death-1024x683-3.webp)
കേച്ചേരി :ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ചു. കേച്ചേരി പട്ടിക്കര സ്വദേശി രായ് മരയ്ക്കാർവീട്ടിൽ ഷെരീഫിന്റെ ഭാര്യ 45 വയസ്സുള്ള ഷബിതയാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന ശബിതയുടെ ശരീരത്തിലൂടെ ടോറസ് ലോറി കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു
കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന ഗോവ കേന്ദ്രീകരിച്ചുള്ള ബാബ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ വാഹനത്തിൻറെ ഡ്രൈവറെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനവും പോലീസ് കസ്റ്റഡിയിലാണ്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു. കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)