Local newsPONNANI
ചായക്കട തീയിട്ടു നശിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍
പൊന്നാനി:വെളിയങ്കോട് പൂക്കൈതക്കടവില്‍ ചായക്കട തീയിട്ടു നശിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
വെളിയങ്കോട് പൂക്കൈതക്കടവില്‍ ചേരിക്കല്ലില്‍ ബാലന്റെ ചായക്കട നടത്തുന്ന ഓല ഷെഡ്ഡ് പുലര്‍ച്ചെ തീയിട്ട് നശിപ്പിച്ച കേസിലാണ് വെളിയങ്കോട് പൂക്കൈതക്കടവ് ഉള്ളാട്ടയില്‍ ആലു മകന്‍ 41 വയസ്സുള്ള സുബൈര്‍ എന്ന ചൊറിയന്‍ സുബൈറിനെ പൊന്നാനി പോലീസ് പിടികൂടിയത്.
ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊന്നാനി പോലിസ് സംഘമാണ് അറസ്റ്റ് ചെയ്തത്.കേസില്‍ മറ്റ് പ്രതികളുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരുന്നുണ്ട്.എസ്‌ഐ ആനന്ദ് T, അനില്‍ TD, അനില്‍കുമാര്‍ J, വിനോദ് T , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജു കുമാര്‍, സജീഷ് സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രഭാത്, വിനോദ്, അനൂപ് ,കൃപേഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ഉണ്ടായിരുന്നത്.