അപകടം പതിയിരിക്കും പാതകൾ ; റോഡിൽ മെറ്റൽ പരന്നതോടെ അപകടത്തിൽ പെടുന്നത് നിരവധി ഇരുചക്ര വാഹനക്കാർ
ചങ്ങരംകുളം:വാട്ടര്‍ അതോറിറ്റി പൈപ്പിടാൻ കുഴിച്ച ഭാഗങ്ങളിൽ മെറ്റൽ നിറച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍വ്വസ്ഥിതിയിലാക്കാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.ടാറിങ് ചെയ്യാൻ വൈകിയതോടെയാണ് മെറ്റൽ പരന്ന് റോഡില്‍ ബൈക്ക് അപകടത്തില്‍ പെടുന്നത് പതിവായത്.ഇതിനോടകം നിരവധി ബൈക്കുകളാണ് ഇവിടെ അപകടത്തില്‍ പെട്ടത്.അപകടത്തില്‍ പെട്ട പലരും തരനാരിഴക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെടുന്നത്.ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിലെ പ്രധാന പട്ടണങ്ങളില്‍ ഒന്നായ എടപ്പാളിലും സമാനമായ സ്ഥിതിയിലാണ്.കോണ്‍ഗ്രീറ്റ് മിക്സ് നിറച്ചെങ്കിലും മെറ്റല്‍ മുഴുവന്‍ റോഡില്‍ പരന്ന് കിടക്കുന്ന അവസ്ഥയാണ്.തിരക്കേറിയ ടൗണുകളിലെ ദുരവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാരികളും പല തവണ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചെങ്കിലും അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ പ്രതിഷേധ സമരക്കാരും പിന്മാറിയ മട്ടാണ്