CHANGARAMKULAMLocal news
ചങ്ങരംകുളം പന്താവൂരില്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു; മരിച്ചത് തമിഴ്‌നാട് സ്വദേശി ബാലു ജഗന്നാഥൻ
ചങ്ങരംകുളം : തമിഴ്നാട് സ്വദേശിയെ ചങ്ങരംകുളം പന്താവൂരിൽ മരിച്ച നിലയിൽ കണ്ടെത്തി.തിരുവാരൂർ സത്യരഥന്‍ സ്ട്രീറ്റ്
ബാലു ജഗന്നാഥൻ (58) നെ കോലോത്ത് പാടത്താണ് മരിച്ച നിലയിൽ കണ്ടത്തിയത്.
വയലില്‍ ജോലി ചെയ്തിരുന്ന ബാലു കുഴഞ്ഞ് വീണ് മരിച്ചതാണെന്നാണ് നിഗമനം.നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ചങ്ങരംകുളം പോലീസ് സ്ഥലത്ത്എത്തി.മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഏതാനും വര്‍ഷമായി ചങ്ങരംകുളം മേഖലയില്‍ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു ബാലു.മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും