Local newsPERUMPADAPP

KSSPU പെരുമ്പടപ്പ് ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ദിനം ആചരിച്ചു

പെരുമ്പടപ്പ്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പെരുമ്പടപ്പ് ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ദിനം ആചരിച്ചു. മൂക്കുതല ചിത്രൻ നമ്പൂതിരി സ്മാരക പെൻഷൻ ഭവനിൽ ചേർന്ന യോഗം പെൻഷനേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡണ്ട് വി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ശതാഭിഷിക്കാനാകുന്ന നന്നംമുക്കു യൂണിറ്റ് പ്രസിഡണ്ട് പി.ഭാസ്കരൻ നമ്പ്യാരെ ചടങ്ങിൽ ആദരിച്ചു. സി.പ്രഭാകരൻ ഉപഹാരം സമർപ്പിച്ചു. എ.എസ്. അജിത മംഗള പത്രം അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി വി.വി. ഭരതൻ, നന്നംമുക്ക് യൂണിറ്റ് സെക്രട്ടറി പി.എൻ. കൃഷ്ണമൂർത്തി, യൂസഫ് മാസ്റ്റർ, കൃഷ്ണൻ പോറ്റി , വി.കൃഷ്ണൻനായർ, സി.ശിവശങ്കരൻ മാസ്റ്റർ , അബ്ദു, എ. വത്സല, ഇ. വനജാക്ഷി , കെ.വി. അബ്ദുറഹിമാൻ, കൈ.കെ. ലക്ഷ്മണൻ , ഇ ഉണ്ണി മാധവൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button