EDAPPAL

ചങ്കില്ലേ കൂടെ, പിന്നെന്തു നോക്കാൻ: ഇതാ ഒരു ചെറുപ്പക്കാരന്റെ മോട്ടർസൈക്കിൾ ഡയറീസ്

എടപ്പാൾ: 10 വർഷമായി പൊന്നാനി എരമംഗലം വാരിയപ്പുള്ളി ജാസിർ ബൈക്കിൽ യാത്ര തുടരുകയാണ്. കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക സംസ്ഥനങ്ങളിലെ ഒരുവിധം സ്ഥലങ്ങളും ജാസിർ കണ്ടു കഴിഞ്ഞു. എരമംഗലത്തെ കേബിൾ ടിവിയിലെ കളക്‌ഷൻ ഏജന്റായ ജാസിർ‍ വരുമാനത്തിൽ ഒരു പങ്ക് യാത്രയ്ക്കായി മാറ്റിവയ്ക്കും. മാസത്തിൽ രണ്ടോ മൂന്നോ തവണ യാത്ര ചെയ്യും.യാത്ര മുൻകൂടി പ്ലാൻ ചെയ്താണ് ഓരോ സ്ഥലത്തും എത്തുക. ഒറ്റക്കും സഫാരി യാത്ര കൂട്ടായ്മ, ഡ്രാവഡയിൻ കബ് അംഗങ്ങളോടൊപ്പവും യാത്ര ചെയ്യും. എട്ടു വർഷമായി സ്വന്തം ബൈക്കായ ഹിറോ ഇംപൾസാണു യാത്രയിലെ സാരഥി. 24 മണിക്കൂറിനുള്ളിൽ 500 കിലോമീറ്റർ ബൈക്കിൽ യാത്ര ചെയ്തതാണ് വലിയ യാത്ര. നാട്ടിൽ നിന്ന് കർണാടകയിലെ ഗോപാൽസ്വാമി ബേട്ടിലേക്കാണ് ആ യാത്ര.

മഴയും വെയിലും വക വയ്ക്കാതെയുള്ള യാത്രയിൽ വല്ലപ്പോഴുമാണ് ഹോട്ടലുകളിൽ താമസിക്കുക.രാത്രിയിൽ സുരക്ഷിതമായ സ്ഥലങ്ങളിൽ ടെൻഡ് കെട്ടി താമസിക്കും. പുലർച്ചെ യാത്ര തുടരും ഓരോ യാത്രയും ഓരോ അനുഭവമാണു സമ്മാനിച്ചത്. കോതമംഗലം കുട്ടമ്പുഴയിലെ യാത്രയ്ക്കിടെ കാട്ടാനയുടെ ആക്രമത്തിൽ നിന്നു രക്ഷപ്പെട്ടതു മറക്കനാകാത്ത ഓർമയാണ്. കോവിഡ് യാത്രയുടെ വാതിൽ തൽക്കാലം കൊട്ടിയടച്ചു.കശ്മീരാണു മനസ്സിലെ അടുത്ത ലൊക്കേഷൻ. യാത്രകളൊരുപാട് ചെയ്തു..കണ്ടതിൽ ഏറ്റവും നല്ല സ്ഥലമേത്. അത് നമ്മുടെ മൂന്നാർ തന്നെയെന്നു ജാസിർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button