EDAPPALLocal news
പ്രവാചക സന്ദേശങ്ങൾ പഠനവിധേയമാക്കണം;എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി സി കെ എം ഫാറൂഖ്
എടപ്പാൾ: കാലുഷ്യങ്ങളുടെ കാലത്ത് സ്നേഹവും സമാധാനവും കൈവരുന്നതിന് പ്രവാചകന് മുഹമ്മദ് നബിയുടെ ജീവിത സന്ദേശങ്ങൾ പഠന വിധേയമാക്കുന്നതിലൂടെ സാധ്യമാവുമെന്ന് എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി സി കെ എം ഫാറൂഖ് അഭിപ്രായപ്പെട്ടു.
ഇദേ മീലാദ് കാമ്പയിന്റെ ഭാഗമായി പന്താവൂർ ഇർശാദ് സംഘടിപ്പിച്ച ഫാമിലി ഡേ യിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെയർമാൻ കേരള ഹസൻ ഹാജി അധ്യക്ഷത വഹിച്ചു.കേരള മദ്രസ ക്ഷേമ ബോർഡ് അംഗം കെ സിദ്ദിഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.അഷ്റഫ് ലത്തീഫി (സൗദി), വാരിയത്ത് മുഹമ്മദലി, ഹസൻ നെല്ലിശ്ശേരി, പി പി നൗഫൽ സഅദി , കെ എം ശരീഫ് ബുഖാരി,കെ പി എം ബഷീർ സഖാഫി, ഹബീബ് റഹ്മാൻ സഖാഫി, പി മുഹമ്മദ് സലിം പ്രസംഗിച്ചു.