Local newsMARANCHERY

മണികണ്ഠന്റെ മക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം നൽകണം;കെ കെ സുരേന്ദ്രൻ

മാറഞ്ചേരി: കാഞ്ഞിരമുക്കിൽ ഒരു കുടുംബത്തിലെ മൂന്നുപേർ തീ പൊള്ളലേറ്റ് മരിച്ച മണികണ്ഠന്റെ മക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം നൽകണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസം പൂർത്തിയാക്കാത്ത, താമസിക്കാൻ സ്വന്തമായി വസതിയോ വരുമാനമാർഗമോ ഇല്ലാത്ത അനാഥരായ കുട്ടികൾക്ക് അടിയന്തരമായി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകാനും അധികൃതർ തയ്യാറാകണമെന്ന് കെ കെ സുരേന്ദ്രൻ പറഞ്ഞു.വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ പി ശ്രീധരൻ,സജയൻ പത്തായി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button