PUBLIC INFORMATION

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന ‘ ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ’ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടി. മുസ്‍ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന എന്നീ ന്യുനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്ക് വീട് അറ്റകുറ്റപ്പണികള്‍ക്കായി ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. ശരിയായ ജനലുകൾ/ വാതിലുകൾ/ മേൽക്കൂര/ ഫ്ലോറിങ്/ ഫിനിഷിങ്/ പ്ലംബിങ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. ഒരു വീടിന്റെ അറ്റകുറ്റപണികൾക്ക് 50,000 രൂപയാണ് നല്‍കുക. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്റ്റ് 31 നുള്ളില്‍ മലപ്പുറം കളക്ടറേറ്റില്‍ ലഭിക്കണം. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും 0483 273 9577, 8086 545 686 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button