BREAKING NEWSNATIONAL

സർക്കാർ ജീവനക്കാർ ആര്‍എസ്​എസിന്‍റെ ഭാഗമാകരുതെന്ന ഉത്തരവ് പിൻവലിച്ച് കേന്ദ്രസര്‍ക്കാര്‍

സർക്കാർ ജീവനക്കാർ RSS ന്‍റെ ഭാഗമാകരുതെന്ന ഉത്തരവ് പിൻവലിച്ച് കേന്ദ്രസര്‍ക്കാര്‍. 1966 നവംബർ 30 ലെ ഉത്തരവാണ് പിന്‍വലിച്ചത്. RSSമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ് ഭരണ ഘടന വിരുദ്ധമായ തീരുമാനമെന്ന് ഇന്ത്യ സഖ്യം വിമർശിച്ചു. ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന തീരുമാനം എന്നാണ് ആര്‍എസ്എസ് പ്രതികരണം.
സർക്കാർ ജീവനക്കാർ RSS ന്‍റെ ഭാഗമാകരുതെന്ന 58 വർഷം പഴക്കമുള്ള ഉത്തരവ് പേഴ്സണൽ ആന്റ് ട്രെയിനിങ് ഡിപ്പാർട്ട് ഈ മാസം ഒമ്പതിന് പിൻവലിച്ചെന്ന കാര്യം കോൺഗ്രസ് വക്താവ് ജയ്റാം രമേശാണ് എക്സിൽ പങ്കുവെച്ചത്. സർക്കാർ ജീവനക്കാരും ആർഎസ്എസ് ട്രൗസറിലായെന്ന് ജയറാം രമേശ് വിമർശിച്ചു. തൊട്ട് പിന്നാലെ ബി.ജെ.പി നേതാവ് അമിത് മാളവ്യയും ഉത്തരവ് എക്സിൽ പങ്കുവെച്ചെങ്കിലും പിന്നീട് പിൻവലിച്ചു. അടിസ്ഥാനരഹിതമായ വിലക്ക് പിൻവലിച്ചത് ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്ന് തീരുമാനത്തെ സ്വാഗതം ചെയ്ത് RSS പ്രതികരിച്ചു. സർക്കാർ ഓഫീസുകളെ പിടിച്ചെടെക്കാനും നിഷ്പക്ഷത ഇല്ലാതാക്കാനും ഉള്ള RSS ശ്രമമാണിതെന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു.

ഗാന്ധി വധവും തുടർന്നുണ്ടായ നടപടികൾക്കും പിന്നാലെ രാഷ്ട്രീയ അജണ്ട ഇല്ലാതെ ഭരണഘടനാനുസ്യതമായി പ്രവർത്തിക്കുമെന്ന് RSS സർദാർ പട്ടേലിന് നൽകിയ ഉറപ്പിന്‍റെ ലംഘനമാണിതെന്നും ഖർഗെ കൂട്ടിച്ചേർത്തു.പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരെ വിഭജിക്കാനാണ് ശ്രമമെന്ന് കെ സി വേണുഗോപാൽ ED, IT, CBI, തിരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയവയിലെ ഉദ്യോഗസ്ഥർക്ക് സംഘി യോഗ്യത ഇനി ഔദ്യോഗികമായി തെളിയിക്കാനാകുമെന്നായിരുന്നു ശിവസേന ഉദവ് താക്കറെ വിഭാഗം എംപി പ്രിയങ്ക ചതുർവേദിയുടെ മറുപടി. .പാർലമെന്റിന്റെ ഇരു സഭകളിലും വിഷയം ശക്തമായി ഉയർത്താനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button