KERALA
കൊച്ചിയില്‍ ലൈസന്‍സില്ലാത്ത വഴിയോര കച്ചവടത്തിന് വിലക്ക്.
കൊച്ചി: കൊച്ചിയില്‍ വഴിയോര കച്ചവടത്തിന് നിയന്ത്രണം. ഡിസംബർ ഒന്ന് മുതൽ ലൈസൻസില്ലാത്ത വഴിയോര കച്ചവടം ഹൈക്കോടതി വിലക്കി. പുനരധിവാസം സംബന്ധിച്ച 2014 ലെ നിയമം കൊച്ചി കോർപ്പറേഷൻ പരിധിയില്‍ ഉടന്‍ നടപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
നവംബർ 30 നകം അർഹരായവർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യണം. 876 പേരിൽ 700 പേർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തതെന്ന് കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു. ഉത്തരവ് നടപ്പാക്കാന്‍ കളക്ടറെയും പൊലീസ് കമ്മീഷണറേയും സ്വമേധയാ കേസിൽ കക്ഷി ചേർത്തു. പുനരധിവാസത്തിന് അപേക്ഷകൾ ലഭിച്ചാൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു.