സമയ ക്രമീകരണവും സാമ്പത്തിക അച്ചടക്കവും കലാലയ ജീവിതത്തിൽ നിന്നും നേടണം”. ജോയ് മാത്യു
വെളിയങ്കോട്: എംടിഎം കോളേജിലെ 2021 – 2024 അധ്യയനവർഷത്തെ ബിരുദദാന ചടങ്ങ് ‘എംടിഎം ഗ്രാഡിസ്റ്റ 2024’ പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യു ഉദ്‌ഘാടനം ചെയ്തു. “സമയ ക്രമീകരണവും സാമ്പത്തിക അച്ചടക്കവും ശീലിച്ചവർക്കേ ജീവിത വിജയം നേടാനാകൂ എന്നും, ഒരു മനുഷ്യന്റെ ഏറ്റവും വലിയ സൗഭാഗ്യം എന്നത് നല്ല സുഹൃത്തിനെ സ്വന്തമാക്കുക എന്നതാണ് വിദ്യാഭ്യാസത്തോടൊപ്പം ഈ ഗുണങ്ങൾ കൂടി ലഭ്യമാക്കുവാൻ ഉള്ള അവസരമാണ് കലാലയ ജീവിതം, ബിരുദം നേടി പുറത്തിറങ്ങുന്നവർ തികഞ്ഞ രാഷ്ട്രീയ, മാനവിക ബോധത്തോടെയുള്ള തലമുറയായി മാറട്ടെ എന്നും ഉദ്ഘാടന പ്രസംഗത്തിൽ ജോയ് മാത്യു പറഞ്ഞു. വിദ്യാർത്ഥികൾക്കുള്ള ഐഷക്കുട്ടി ഉമ്മ മെമ്മോറിയൽ ഗോൾഡ് മെഡലിന് അർഹത നേടിയ ഉമൈബാനു ഉമർ (BA English) മുഹമ്മദ് സാദിഖ് ടി (BCom Finance) എന്നിവർക്ക് സമർപ്പിച്ചു. തുടർന്ന് നൂറ്റമ്പതിലധികം ബിരുദ ദാരികൾക്ക് പ്രിൻസിപ്പൽ ജോൺ ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു എംടിഎം ട്രസ്റ്റ് ചെയർമാൻ ഡോ;അബ്ദുൾ അസീസ് അധ്യക്ഷനായിരുന്നു. എംടിഎം ട്രസ്റ്റ് ചെയർമാൻ ഡോ;അബ്ദുൾ അസീസ്, ട്രസ്റ്റ് സെക്രട്ടറി പ്രൊഫ:ഹവ്വാഹുമ്മ, പ്രിൻസിപ്പൽ ജോൺ ജോസഫ്, വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കൊല്ലാട്ടേൽ, വാർഡ് മെമ്പർ റസ് ലത്ത്, പിടിഎ വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ്, വിവിധ വകുപ്പുകളുടെ മേധാവിമാർ, എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ജോൺ ജോസഫ് സ്വാഗതവും എൻപി ആഷിക് നന്ദിയും പറഞ്ഞു.