CHANGARAMKULAMLocal news

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം പ്രതി ഒളിവിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കൊലക്ക് പിന്നിൽ ലഹരി സംഘമെന്ന് സംശയം

ചങ്ങരംകുളം:കോലിക്കരയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടിയുള്ള പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.പാവിട്ടപ്പുറം സ്വദേശി സ്വദേശി മുക്കുന്നത്ത് അറക്കൽ മൊയ്തുണ്ണിയുടെ മകൻ മുനീബ് (25)ആണ് ചൊവ്വാഴ്ച വൈകിയിട്ട് 6 മണിയോടെ കുത്തേറ്റ് മരിച്ചത്.ലഹരി വിൽപന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.


ഇരു വിഭാഗങ്ങൾ തമ്മിൽ പ്രദേശത്ത് കാലങ്ങളായി സംഘർഷമുണ്ടെന്നും പ്രദേശത്ത് ലഹരി വിൽപന സംഘങ്ങൾ സജീവമാണെന്നും നാട്ടുകാർ പറയുന്നു.
കോലിക്കര സ്വകാര്യ സ്കൂളിന് സമീപത്ത് വച്ചാണ് യുവാക്കൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്.തുടർന്ന് മുനീബിന് നെഞ്ചിനും വയറ്റിലും കുത്തേൽക്കുകയായിരുന്നു.
കുത്തേറ്റ ഉടനെ ബൈക്കിൽ കയറ്റി സുഹൃത്തുക്കൾ തന്നെയാണ് മുനീബിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജ്ജിതമാക്കിയതായി ചങ്ങരംകുളം സിഐ പറഞ്ഞു.
ചങ്ങരംകുളത്തസ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച കാലത്ത് പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട്
കൊടുക്കും.മാതാവ് ഫാത്തിമ സഹോദരങ്ങൾ,മുർഷിദ്,ഫർസാന

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button