MALAPPURAM
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം തടഞ്ഞു.

മലപ്പുറം കാളികാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള ശ്രമം തടഞ്ഞു. കുട്ടിയെ ചൈല്‍ വെല്‍ഫെയര്‍ കമ്മിറ്റിക്കുമുന്‍പാകെ ഹാജരാക്കിയ ശേഷം അധികൃതര്‍ നിലമ്പൂരിലെ സംരക്ഷണ കേന്ദ്രത്തിലേക്കുമാറ്റി. അടുത്ത തിങ്കളാഴ്ചയാണ് കുട്ടിയുടെ വിവഹാം നിശ്ചയിച്ചിരുന്നത്.
ചൈല്‍ഡ് ലൈനില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പാലക്കാട് ജില്ലയിലേക്ക് വിവാഹം കഴിപ്പിച്ചയയ്ക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കുകയായിരുന്നു.
കാളികാവ് ശിശു വികസന ഓഫിസര്‍ സുബൈദ, സൂപ്പര്‍ വൈസര്‍ ഉമൈബ്, കൗണ്‍സിലര്‍ വിശാഖ് എന്നിവര്‍ ഇടപെട്ടാണ് വിവാഹം നടത്താനുള്ള ശ്രമം തടഞ്ഞത്.
