CHANGARAMKULAMLocal news
എം ബി ബി എസിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഡോ.ഹരിതയെ ജനമൈത്രി പോലീസ് ആദരിച്ചു

ചങ്ങരംകുളം: പാലക്കാട് ഗവ:മെഡിക്കൽ കോളേജിൽ നിന്ന് എം. ബി.ബി എസിൽ ഉന്നതവിജയം കരസ്ഥമാക്കിയ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ നാഗലശ്ശേരി പഞ്ചായത്തിലെ തൊഴുക്കാട് സ്വദ്ദേശിയും മൂശാരിപ്പറമ്പിൽ വീട്ടിൽ പീതാംബരൻ-യശോദ ദമ്പതികളുടെ മകളുമായ ഡോ.ഹരിതയെ ജനമൈത്രി പോലീസ് ആദരിച്ചു. ചാലശ്ശേരി
ഇൻസ്പെക്ടർ കെ.സി വിനുവിന്റെ നേതൃത്വത്തിൽ ദേശീയ വിദ്യാഭ്യാസ ദിനത്തിൽ വീട്ടിലെത്തിയാണ് ആദരിച്ചത്. എസ് ഐമാരായ ഗോപാലൻ, ഫക്രൂദ്ദീൻ ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
